സർവീസ് പരിഷ്കരിക്കാനൊരുങ്ങി കെഎസ്ആർടിസി
Top News

സർവീസ് പരിഷ്കരിക്കാനൊരുങ്ങി കെഎസ്ആർടിസി

കെഎസ്ആർടിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

News Desk

News Desk

കോഴിക്കോട്: കെഎസ്ആർടിസി സർവീസ് പരിഷ്കരിക്കുന്നു. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. ഓർഡിനറി ബസുകളിലാണ് പരിഷ്ക്കാരം നടപ്പാക്കുക.

ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് പ്രാബല്യത്തില്‍ വരിക. കെഎസ്ആർടിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക.

സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നതാണ് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒരാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com