കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും

പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ വിവര ശേഖരണത്തിന് ശേഷം പരിശോധന നടത്തിയെന്നാണ് വിജിലന്‍സിന്റെ നിലപാട്
കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും

തിരുവനന്തപുരം: കെഎസ്എഫ്ഇ സ്ഥാപനങ്ങളിലെ റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ക്രമക്കേടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലായെന്നാണ് സൂചന. പരിശോധന നടന്നത് ഏത് സാഹചര്യത്തിലാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും.

പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തെ വിവര ശേഖരണത്തിന് ശേഷം പരിശോധന നടത്തിയെന്നാണ് വിജിലന്‍സിന്റെ നിലപാട്. സിപിഐഎമ്മില്‍ നിന്നും ധനകാര്യ വകുപ്പില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറോട് സര്‍ക്കാര്‍ വിശദീകരണം തേടാനും സാധ്യതയുണ്ട്. അതേസമയം, വിജിലന്‍സ് പരിശോധന നടത്തിയ ബ്രാഞ്ചുകളില്‍ ധനവകുപ്പ് ആഭ്യന്തര ഓഡിറ്റിംഗ് നടത്തും.

അതേസമയം, കെഎസ്‌എഫ്‌ഇ റെയ്‌ഡില്‍ സിപിഐക്കും കടുത്ത അതൃപ്തി. സര്‍ക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി നടത്തിയ റെയ്‌ഡില്‍ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലന്‍സ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com