മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരം: മുല്ലപള്ളി രാമചന്ദ്രന്‍

ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു
മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരം: മുല്ലപള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കടിച്ച്‌ തൂങ്ങാതെ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ജനത്തെ തെറ്റിധരിപ്പിക്കുകയാണ്. മന്ത്രിസഭ പിരിച്ച്‌ വിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com