പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; സംഘടനാ വിഷയത്തില്‍ അഭിപ്രായം പാര്‍ട്ടി വേദികളില്‍ മാത്രം

കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്; സംഘടനാ വിഷയത്തില്‍ അഭിപ്രായം പാര്‍ട്ടി വേദികളില്‍ മാത്രം

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടനാ വിഷയത്തില്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തെത്തിയ സാഹചര്യത്തിലാണ് പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com