മുന്നണിയിൽ തർക്കം തുടരുന്നതിനിടെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

മുന്നണിയിൽ തർക്കം തുടരുന്നതിനിടെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോട്ടയം: സീറ്റ് വിഭജനത്തെ ചൊല്ലി മുന്നണിയില്‍ സിപിഐ - കേരളം കോൺഗ്രസ് തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ട് നടത്തുമെന്നാണ് അറിയിപ്പ്. ‌

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കും പാലാ മുന്‍സിപ്പാലിറ്റിയിലേക്കും തങ്ങള്‍ മത്സരിച്ചു പോന്ന സീറ്റുകള്‍ ഇനി വിട്ടു കൊടുക്കില്ലെന്ന കര്‍ശന നിലപാടിലാണ് സിപിഐ. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നാണ് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചിട്ടുള്ളത്. പ്രശ്നം രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേരുന്നുണ്ട്.

സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കേരള കോണ്‍​ഗ്രസ് ജോസ് വിഭാ​ഗം തുറന്നടിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com