കോടിയേരി സ്ഥാനമൊഴിയുന്നതിനെ പ്രകാശ് കാരാട്ട് എതി‍ര്‍ത്തു; യെച്ചൂരി പിന്തുണച്ചു

അവലൈബിള്‍ പിബി യോഗത്തിലാണ് ചികിത്സ ആവശ്യാര്‍ത്ഥം തനിക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കണമെന്ന് കോടിയേരി പറഞ്ഞത്
കോടിയേരി സ്ഥാനമൊഴിയുന്നതിനെ പ്രകാശ് കാരാട്ട് എതി‍ര്‍ത്തു; യെച്ചൂരി പിന്തുണച്ചു

ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തോട് വ്യത്യസ്ത രീതിയിലാണ് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചതെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ചേര്‍ന്ന അവലൈബിള്‍ പിബി യോഗത്തിലാണ് ചികിത്സ ആവശ്യാര്‍ത്ഥം തനിക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കണമെന്ന് കോടിയേരി പറഞ്ഞത്.

അവലൈബിള്‍ പിബിയില്‍ ഇക്കാര്യം പറഞ്ഞ കോടിയേരി പിന്നീട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിബി അംഗം പ്രകാശ് കാരാട്ടുമായും പ്രത്യേകം ചര്‍ച്ച നടത്തി. സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നാണ് കോടിയേരിയോട് പ്രകാശ് കാരാട്ട് പറഞ്ഞത്. കോടിയേരി സ്ഥാനമൊഴിയുന്നതിനെ പ്രകാശ് കാരാട്ട് എതി‍ര്‍ത്തെങ്കിലും ഈ തീരുമാനത്തെ സീതാറാം യെച്ചൂരി പിന്തുണച്ചുവെന്നാണ് സൂചന.

ഒഴിയണമെന്ന കോടിയേരിയുടെ തീരുമാനത്തെ തുടർന്ന് പകരം ആരുടെയെങ്കിലും പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ കേന്ദ്രാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാ​ഘവന്റെ പേര് കോടിയേരി മുന്നോട്ട് വച്ചത്. കേന്ദ്ര കമ്മിറ്റി അം​ഗമായ എ.വിജയരാഘവന്റെ പേരിനെ കേന്ദ്ര നേതാക്കളെല്ലാം പിന്തുണച്ചു.

ബിനോയ് കോടിയേരിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയും കേസിലും വിവാദത്തിലും അകപ്പെട്ട സാഹചര്യത്തില്‍ യെച്ചൂരി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഒരു വിഭാ​ഗവും കോടിയേരി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സ്വീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com