കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഇ.ഡിയുടെ പരിശോധന നടത്തിയേക്കും

പരിശോധന നടത്തുന്നതിനായി ബംഗളൂരുവില്‍ നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം
കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ഇ.ഡിയുടെ
 പരിശോധന നടത്തിയേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ഉടന്‍ പരിശോധന നടത്തും. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിനീഷുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്.

പരിശോധന നടത്തുന്നതിനായി ബംഗളൂരുവില്‍ നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

Related Stories

Anweshanam
www.anweshanam.com