കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസ് സര്‍സംഘചാലകാണ് ചെന്നിത്തലയെന്ന് കോടിയേരി ബാലകൃഷ്ണന്‍
Top News

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസ് സര്‍സംഘചാലകാണ് ചെന്നിത്തലയെന്ന് കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

By News Desk

Published on :

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തലയെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പരിഹസിച്ചു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ കോടിയേരിയുടെ വിമര്‍ശനം.

'ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറും മുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ്-- - കോണ്‍ഗ്രസ് ബാന്ധവം. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.' ലേഖനത്തില്‍ കോടിയേരി പറയുന്നു.

ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയില്‍ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളില്‍ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും കോടിയേരി ആരോപിക്കുന്നു.

Anweshanam
www.anweshanam.com