ബിനീഷ് കോടിയേരി​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെ: കോടിയേരി ബാലകൃഷ്​ണന്‍
Top News

ബിനീഷ് കോടിയേരി​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെ: കോടിയേരി ബാലകൃഷ്​ണന്‍

കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാന്‍ തയാറാണ്

News Desk

News Desk

തിരുവനന്തപുരം: ബിനീഷ് കോടിയേരി​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെയെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. തൂക്കികൊല്ലണമെങ്കില്‍ കൊല്ല​ട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാന്‍ തയാറാണ്​. കേസില്‍ പ്രതിപക്ഷം കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

വ്യാജപ്രചാരണമാണ്​ ഉണ്ടാവുന്നതെന്നും അന്വേഷണം നടക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊണ്ട് തന്നെ തകർക്കാമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റിനെ ഇതുകൊണ്ടൊന്നും തകർക്കാനാവില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെഞ്ഞാറമൂട്​ രക്​തസാക്ഷികളെ കോണ്‍ഗ്രസ്​ ഗുണ്ടകളെന്ന്​ പറഞ്ഞ്​ ആക്ഷേപിക്കുകയാണ്​. ​കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്​ തയാറാവുന്നില്ല. കോണ്‍ഗ്രസ്​ നിലപാട്​ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

കൊലപാതക രാഷ്​ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഏരിയ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്​ടിക്കാനാണ്​ കോണ്‍ഗ്രസ്​ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Anweshanam
www.anweshanam.com