കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് പകരം ചുമതല
കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: സിപിഐ (എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനമൊഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ് പകരം ചുമതല. ചികിത്സക്കായി കോടിയേരി നൽകിയ അവധി അപേക്ഷ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു

വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം വ്യക്തമാക്കിയത്. കേന്ദ്ര കമ്മറ്റിയും പിബിയും ഇത് അനുവദിച്ചു. അവധിയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും എത്ര കാലത്തേക്കാണ് അവധി എന്നത് കാണിച്ചിട്ടില്ല. ഫലത്തിൽ അദ്ദേഹം പൂർണമായി സ്ഥാനം ഒഴിയുകയാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രതിപക്ഷം ഉൾപ്പെടെ കോടിയേരിയെ മാറ്റി നിർത്താൻ സിപിഎം തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com