പ്രോട്ടോക്കോൾ ലംഘനത്തിന് ചെന്നിത്തല രാജിവെക്കുമോ?: കോടിയേരി

യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിന്റെ കൂടെ പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നുമുള്ള വിവരം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്
പ്രോട്ടോക്കോൾ ലംഘനത്തിന് ചെന്നിത്തല രാജിവെക്കുമോ?: കോടിയേരി

തിരുവനന്തപുരം: പ്രോട്ടോക്കോൾ ലംഘിച്ച് ഐഫോൺ വാങ്ങിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷവിമർശനനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രോട്ടോക്കോൾ ലംഘിച്ചാണ് പാരിതോഷികമായി രമേശ് ചെന്നിത്തല ഐ ഫോൺ വാങ്ങിയത്. കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇതെല്ലാം പറയുന്നത്.

കെടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും ഇതേ പ്രോട്ടോക്കോൾ ലംഘനമാണ് ചെന്നിത്തലയും കോൺ​ഗ്രസും ഉന്നയിച്ചത്. അങ്ങനെയെങ്കിൽ പ്രോട്ടോക്കോൾ ലംഘിച്ച രമേശ് ചെന്നിത്തലയും രാജിവയ്ക്കണം. ചെന്നിത്തല രാജിവയ്ക്കണം എന്നു ഞാൻ ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങൾക്ക് നല്ലത്. എന്തായാലും കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു അദ്ദേഹത്തിന് മനസ്സിലായില്ലേ.

യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിന്റെ കൂടെ പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നുമുള്ള വിവരം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുറത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതല്ലേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളുംകേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനു പകരം മറ്റു പല കാര്യങ്ങളും അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്നുണ്ടായ ഇടപെടലും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തിന് പകരം ലൈഫ് മിഷന്‍ വീട് നിര്‍മാണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തിന് ബിജെപിയുമായി ചങ്ങാത്തമാണ്. കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ പോലും കോൺ​ഗ്രസിൻ്റെ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല. സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം. എല്ലാ നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണം. അതീവ ​ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. എല്ലാത്തരം കൂട്ടായ്മകളെല്ലാം ഒഴിവാക്കണം.

ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ഉത്തർപ്രദേശിലെ ബലാത്സംഗവും കൊലപാതകവും അക്രമ സംഭവങ്ങളും ഞട്ടിക്കുന്നതാണ്. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഹുൽ ​ഗാന്ധിക്കെതിരായ യുപി പൊലീസിൻ്റെ നടപടി അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com