പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി;നടി സണ്ണി ലിയോണിനെ ചോദ്യം ചെയ്തു

പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി.
പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി;നടി സണ്ണി ലിയോണിനെ  ചോദ്യം ചെയ്തു

കൊച്ചി :പെരുമ്പാവൂർ സ്വദേശിയുടെ കയ്യിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിൻ്റ് നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com