തീവ്രവാദ ബന്ധം: കൊച്ചിയിൽ പിടിയിലായവരെ ഇന്ന് ഡൽഹിയിൽ കൊണ്ട് പോകും

തീവ്രവാദ ബന്ധം: കൊച്ചിയിൽ പിടിയിലായവരെ ഇന്ന് ഡൽഹിയിൽ കൊണ്ട് പോകും

കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്‍റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്ബാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ഡൽഹി കോടതിയില്‍ ഹാജരാക്കുക.

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ ഐ എ യ്ക്ക് ലഭിച്ചിരുന്നു. ദില്ലിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ഡൽഹിയിലാകും നടക്കുക.

അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിളായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എന്‍ഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com