കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു; രണ്ട് മരണം

പരിശീലന പറക്കലിനിടെയാണ് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണത്
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു; രണ്ട് മരണം

കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണ് രണ്ട് നേവി ഉദ്യോഗസ്ഥര്‍ മരിച്ചു. രാജീവ് ത്സാ (39) സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന പരിശീലന പറക്കലിനിടെയാണ് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണത്.

തോപ്പുംപടി ബി ഓ ടി നടപ്പാതക്ക് സമീപമാണ് ഗ്ലൈഡർ തകർന്ന് വീണത്. ഗ്ലൈഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ഗ്ലൈഡറിനുള്ളില്‍ രണ്ടു നേവി ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

അപകട കാരണം വ്യതമായിട്ടില്ല. സംഭവത്തിൽ നേവി അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.

Related Stories

Anweshanam
www.anweshanam.com