കൊച്ചി നഗരസഭയില്‍ എൽഡിഎഫ് - യുഡിഎഫ് കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ പൂട്ടിയിട്ട് യുഡിഎഫ് അംഗങ്ങള്‍

വരണാധികാരിയായ കളക്ടര്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു
കൊച്ചി നഗരസഭയില്‍ എൽഡിഎഫ് - യുഡിഎഫ് കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ പൂട്ടിയിട്ട് യുഡിഎഫ് അംഗങ്ങള്‍

കൊച്ചി: ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊച്ചി നഗരസഭയില്‍ എൽഡിഎഫ് - യുഡിഎഫ് തർക്കം. വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി. കൗണിസല്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ കയ്യാങ്കളിയില്‍ കീറിപ്പോയി. കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടിയിടുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ വരണാധികാരിയായ കളക്ടര്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. കളക്ടര്‍ എല്‍ഡിഎഫിനെ സഹായിക്കാന്‍ ശ്രമിച്ചതായും നടപടി വേണമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നത് വരണാധികാരിയുടെ അധികാരമാണ്. പരാതിയുള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, അഡ്വ. എം അനില്‍കുമാര്‍ കൊച്ചി മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ കൗണ്‍സിലറാണ് അഡ്വ എം അനില്‍കുമാര്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com