കൊച്ചിയും തൃശൂരും "ഇടതിനൊപ്പം"

എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസും കൊച്ചി കോര്‍പറേഷനിലെ ലീഗ് വിമതന്‍ ടികെ അഷറഫും.
കൊച്ചിയും തൃശൂരും "ഇടതിനൊപ്പം"

കൊച്ചി: കൊച്ചിയും തൃശൂരും ഇടതിനൊപ്പം. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസും കൊച്ചി കോര്‍പറേഷനിലെ ലീഗ് വിമതന്‍ ടികെ അഷറഫും.

കൊച്ചിയും തൃശൂരും ഇടതിനൊപ്പം. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസും കൊച്ചി കോര്‍പറേഷനിലെ ലീഗ് വിമതന്‍ ടികെ അഷറഫും. യുഡിഎഫ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ജനവികാരം മാനിച്ച് എല്‍ഡിഎഫിനെ പിന്തുണക്കാനാണ് താത്പര്യമെന്നും കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് പറഞ്ഞു. 35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച തന്നെ ചതിച്ചു. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നുമാണ് വിമതനായി എംകെ വര്‍ഗീസ് വിജയിച്ചത്.

24 സീറ്റുകള്‍ നേടിയാണ് തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. യുഡിഎഫിന് 23ഉം എന്‍ഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്.

അതേസമയം, കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിക്കും. എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചന നല്‍കി ലീഗ് വിമതന്‍ ടികെ അഷറഫും. ഭരണം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നണിക്ക് പിന്തുണ നല്‍കും. നിലവില്‍ എല്‍ഡിഎഫിനാണ് ആ സാധ്യതയുള്ളത്. എല്‍ഡിഎഫില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും ടികെ അഷറഫ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com