വാക്സിൻ വിതരണം: എന്നെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; സംസ്ഥാനം പൂര്‍ണ്ണ സജ്ജമെന്ന് കെ കെ ശൈലജ

പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക

വാക്സിൻ വിതരണം: എന്നെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; സംസ്ഥാനം പൂര്‍ണ്ണ സജ്ജമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തിലേക്ക് കോവിഡ് പ്രതിരോധ വാക്സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഈ മാസം പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക.

16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. വാക്സിൻ കിട്ടിയാലുടൻ വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വാക്‌സിന്‍ ംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കില്ലെന്നാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com