പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി;സഹായം കൈപറ്റിയതിൽ അയോഗ്യരെന്ന് കണ്ടെത്തിയവർ പണം തിരിച്ചടക്കണം

എന്നാൽ സഹായം ലഭിച്ചവരിൽ അനർഹർ ഉണ്ടോയെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അന്വേഷിച്ച് വരുകയാണ് .
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി;സഹായം കൈപറ്റിയതിൽ  അയോഗ്യരെന്ന് കണ്ടെത്തിയവർ പണം തിരിച്ചടക്കണം

തിരുവനന്തപുരം :പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്കുള്ള സഹായം കൈപറ്റിയതിൽ അയോഗ്യരെന്ന് കണ്ടെത്തിയ 18 ,000 പേർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ് .കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ പരിശോധനയിൽ സഹായത്തിന് അർഹതയില്ലെന്ന് കണ്ടെത്തിയവർക്കാണ് പണം തിരിച്ചടയ്ക്കാൻ നോട്ടീസ് .

കർഷകർക്ക് പ്രതിവർഷം 6000 രൂപ ലഭിക്കുന്നതാണ് പദ്ധതി .37 ലക്ഷം പേർ കേരളത്തിൽ നിന്നും അപേക്ഷിക്കുകയും ,ഒട്ടുമിക്ക പേർക്ക് കിട്ടുകയും ചെയ്തു .എന്നാൽ സഹായം ലഭിച്ചവരിൽ അനർഹർ ഉണ്ടോയെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അന്വേഷിച്ച് വരുകയാണ് .

സംസ്ഥാനത്ത് ഇതുവരെ 17 ,431 പേർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകി .സംസ്ഥാന സർക്കാർ നടത്തിയ പ്രാഥമിക പരിശോധനയിൽ 2295 പേർ അയോഗ്യരെന്ന് കണ്ടെത്തി .15 ,136 പേരെയാണ് കേന്ദ്രസർക്കാർ അയോഗ്യരെന്ന് കണ്ടെത്തിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com