
ന്യുഡല്‍ഹി: പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഡോ. കിരണ്‍ ബേദിെയ നീക്കി. തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയതായി രാഷ്ട്രപതി ഭവന് വക്താവ് അജയ് കുമാര്‍ സിങ് അറിയിച്ചു. ബിജെപി തമിഴ്നാട് ഘടകം മുന്‍ പ്രസിഡന്റാണ് തമിഴിസൈ.
പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരണ്‍ ബേദിയെ മാറ്റിയിരിക്കുന്നത്. ഭരണപക്ഷത്തു നിന്നും രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ മുഖ്യമന്ത്രി നാരായണസ്വാമി അഭ്യൂഹങ്ങള്‍ക്കിടെ വിശ്വാസവോട്ടെടുപ്പിന് തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു.
കിരണ്‍ ബേദിയെ നീക്കണമെന്നാവശ്യം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ദീര്‍ഘകാലമായി ഉന്നയിക്കുന്നുണ്ട്. താല്‍ക്കാലിക ചുമതല ഏറ്റെടുക്കുന്ന തമിഴസൈ സൗന്ദരരാജന് ബിജെപി തമിഴ്നാട് ഘടകം മുന്‍ അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കുമരി അനന്തെന്റ മകളുമാണ്.