കിഫ്ബിയിലെ പരിശോധന: ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി

കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തോമസ് ഐസക്.
കിഫ്ബിയിലെ പരിശോധന: ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി

ആലപ്പുഴ: കിഫ്ബിയിലെ ആദായ നികുതി വകുപ്പ് പരിശോധന ശുദ്ധ തെമ്മാടിത്തരമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ധനമന്ത്രി പറഞ്ഞു.

ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും ഇതിന് ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com