
തിരുവനന്തപുരം: ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് വിചിത്രമെന്ന് പ്രതികരിച്ച് കേരള അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി). ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെയാണ് റെയ്ഡിനെക്കുറിച്ച് കിഫ്ബി പ്രതികരിച്ചിരിക്കുന്നത്. ഇന്‍കം ടാക്സ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്തുപതിനഞ്ച് ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനുള്ളു, പോസ്റ്റില്‍ പറയുന്നു.
ആദായനികുതി വകുപ്പ് ആശ്യപ്പെട്ട വിശദാംശങ്ങള്‍ ഫെബ്രുവരി 25ന് കൈമാറിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ചയോടെ കൈമാറും. സോഫ്റ്റ് വെയറുകള്‍ പരിശോധിക്കാന്‍ പാസ്വേഡ് നല്കാന് തയാറായി. എന്നാല്‍ ആവശ്യമില്ലെന്നായിരുന്നു ആദായനികുതി ഉദ്യോഗസ്ഥരുടെ നിലപാട്. ഐ.ടി. ആക്ടിന്റെയും കിഫ്ബി നടപടി ക്രമങ്ങളുടെയും തെറ്റായ വ്യാഖ്യാനമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും കിഫ്ബി ആരോപിച്ചു.