ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്‍

കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. ഖുശ്ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്- എഎന്‍ഐ റിപ്പോര്‍ട്ട്.

മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചെന്നാരോപിച്ച് വിസികെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്ബുവിനെ അറസ്റ്റ് ചെയ്തത്. സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com