ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ന്യൂ ഡല്‍ഹി: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസായിരുന്നു. അഹമ്മദാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്വസന പ്രശ്നത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കേശുഭായ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജനസംഘ് സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖമുഖമായിരുന്നു.

1995 ലാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 1998 മുതല്‍ 2001 വരെ മുഖ്യമന്ത്രിയായി തുടര്‍ന്ന അദ്ദേഹം പിന്നീട് 2012 ല്‍ ബിജെപി വിട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012 ലെ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 2014 ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു.

Related Stories

Anweshanam
www.anweshanam.com