തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വാളയാർ പെൺകുട്ടികളുടെ അമ്മ

ധർമ്മടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ
തിരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നൽകി വാളയാർ പെൺകുട്ടികളുടെ അമ്മ

കണ്ണൂർ :വാളയാർ പെൺകുട്ടികളുടെ അമ്മ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി .ധർമ്മടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ .തനിക്കെതിരെ വ്യക്തിഹത്യ നടത്തിയുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്നുവെന്ന്അമ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു .

താൻ ഒരു തരത്തിലും തെറ്റുകാരി അല്ലാത്ത കേസിൽ മക്കളുടെ കൊലപാതകം തന്റെ മേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .തനിക്ക് ഒരു തരത്തിലും മറുപടി പറയാനാകാത്ത വിധമാണ് ആരോപണങ്ങൾ .തനിക്കെതിരെ നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ തടഞ്ഞുകൊണ്ട് ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com