കേരളത്തിലെ വോട്ടർ പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ജനാതിപത്യ പ്രക്രിയക്ക് ഇടങ്കോൽ ഇടുന്ന പരിപാടിയാണ് കള്ള വോട്ടു .
കേരളത്തിലെ വോട്ടർ പട്ടിക അബദ്ധപഞ്ചാംഗമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കണ്ണൂർ :കേരളത്തിലെ വോട്ടർ പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ക്രമക്കേടിൽ ഇടത് അനുഭവിത്വമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് .കുറ്റക്കാർക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണം .ജനാതിപത്യ പ്രക്രിയക്ക് ഇടങ്കോൽ ഇടുന്ന പരിപാടിയാണ് കള്ള വോട്ടു .

വ്യാജ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുത് .ഒരേ വോട്ടർമാർക്ക് പല മണ്ഡലത്തിൽ വോട്ട് ഉള്ളതായി അദ്ദേഹം ആരോപിച്ചു .ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട് .ഇരിക്കൂറിലെ 127 വോട്ടർമാർക്ക് പയ്യന്നൂരിൽ വോട്ട് ഉണ്ട് .

വ്യാജമായി ആര് വോട്ട് ചെയ്താലും നടപടി എടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു .സ്വർണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കർ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി .നിയമസഭയിൽ അതിരുവിട്ട അഴിമതി നടത്തിയതിന്റെ കാരണവും വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com