നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38 ,586 പേർക്ക് മാത്രം ഇരട്ടവോട്ടെന്ന് കണ്ടെത്തൽ

ഇവരുടെ വിവരങ്ങൾ ബി എൽ ഓ ഓഫീസർമാർക്ക് നൽകും .ഇരട്ട വോട്ട് തടയുമെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചു .
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38 ,586 പേർക്ക് മാത്രം ഇരട്ടവോട്ടെന്ന് കണ്ടെത്തൽ

കൊച്ചി :നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 38 ,586 പേർക്ക് മാത്രമാണ് ഇരട്ട വോട്ട് കണ്ടെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ .ഇവരുടെ വിവരങ്ങൾ ബി എൽ ഓ ഓഫീസർമാർക്ക് നൽകും .ഇരട്ട വോട്ട് തടയുമെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചു .

ഇരട്ട വോട്ട് മരവിപ്പിക്കണമെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും .ബി എൽ ഓ മാരുടെ പരിശോധനയിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത് .

ഇവരുടെ വിവരം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുന്നതോടെ ഇരട്ട വോട്ട് തടയാനാവും .ഇരട്ട വോട്ടുള്ളവർ ഒരു സ്ഥലത്ത് മാത്രമേ വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മീഷന് ഹൈക്കോടതി ഉത്തരവ് നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com