
തിരുവനന്തപുരം: കേരളാ സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പോലീസ് കേസെടുത്തു.സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെ പ്രതിയാക്കിയാണ് കേസ്.ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ പരീക്ഷയിലാണ് മാര്‍ക്ക് തട്ടിപ്പ് ഉണ്ടായിരിക്കുന്നത് .
ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ പരീക്ഷയിലാണ് മാര്‍ക്ക് തിരുത്തി നൂറിലേറെ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചതായി കണ്ടെത്തിയത് .സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സര്‍വകലാശാല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി മാര്‍ക്ക് തിരുത്തി നല്‍കിയെന്നാണ് ആരോപണം .