കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കി മുഖ്യമന്ത്രി പിണറായി വിജയൻ:രമേശ് ചെന്നിത്തല

പൂഴ്ത്തിവച്ച അരി തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് വിതരണം ചെയ്ത അവരുടെ ദാരിദ്യ്രത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു .അതിനെയാണ് താൻ തടഞ്ഞത് .
കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കി മുഖ്യമന്ത്രി പിണറായി വിജയൻ:രമേശ് ചെന്നിത്തല

തിരുവനന്തപുരം :കേരളത്തിലെ ജനങ്ങളുടെ അന്നംമുടക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കേരളത്തിലെ ജനങ്ങൾക്ക് കിട്ടേണ്ട അരി മുഴുവൻ തടഞ്ഞു വച്ചത് പിണറായി ആണെന്നും അദ്ദേഹം ആരോപിച്ചു .

പൂഴ്ത്തിവച്ച അരി തിരഞ്ഞെടുപ്പ് സമയത്ത് സമയത്ത് വിതരണം ചെയ്ത അവരുടെ ദാരിദ്യ്രത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു .അതിനെയാണ് താൻ തടഞ്ഞത് .

എന്ത് കൊണ്ട് നേരത്തെ അരി വിതരണം ചെയ്തില്ല ?രണ്ടു മൂന്ന് ആഴ്ച കൊണ്ട് കൊടുക്കേണ്ട അരി പൂഴ്ത്തിവച്ചു .വോട്ടു തട്ടാൻ വേണ്ടി അരി പൂഴ്ത്തിവച്ചു .തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് വിതരണം ചെയുന്നത് വോട്ട് മാത്രം ലക്ഷ്യമിട്ടാണ് .

കേരളത്തിൽ ആദ്യമായി ഓണകിറ്റ് വിതരണം ചെയ്തത് കോൺഗ്രസ് ആണ് .വിഷുവിനു വിതരണം ചെയ്യണ്ട കിറ്റാണ് ഇപ്പോൾ വിതരണം ചെയ്യാൻ തിടുക്കം കാട്ടുന്നത് .മുഖ്യമന്ത്രി ഭരണദുർ വിനിയോഗം നടത്തുകയാണ് .

ബി ജെ പി യുടെ ഏജന്റ് പിണറായി വിജയൻ ആണ് .ലാവ്‌ലിൻ കേസ് എത്ര വട്ടം സുപ്രീം കോടതിയിൽ മാറ്റി വച്ച് കളിച്ചു .ഇത് അതിന്റെ തെളിവാണ് .അതേ സമയത്തെ രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് രണ്ടു വോട്ട് വന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിശകാണെന്നു അദ്ദേഹം പ്രതികരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com