തലസ്ഥാനത്ത് സെക്രെട്ടറിയേറ്റിൽ കോവിഡ് പടരുന്നു

ജീവനക്കാരുടെ കോവിഡ് പരിശോധന നടത്തുകയും ഹാജർ നില 50 ശതമാനമായും ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിർദേശിച്ചു .
തലസ്ഥാനത്ത് സെക്രെട്ടറിയേറ്റിൽ കോവിഡ്  പടരുന്നു

തിരുവനന്തപുരം ;തലസ്ഥാനത്ത് സെക്രെട്ടറിയേറ്റിൽ കോവിഡ് പടരുന്നു .ധന വകുപ്പിന് പിന്നാലെ പൊതുഭരണ ,നിയമവകുപ്പുകളിലും രോഗബാധ വർധിക്കുകയാണ് .ധനവകുപ്പിൽ ഡെവലപ്മെന്റ് ഹാൾ ആദ്യം അടച്ചിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടു താഴെ ക്യാന്റീൻ തിരഞ്ഞെടുപ്പ് നടന്നിരുന്നു .

ഇതിൽ മൂവായിരത്തോളം പേര് പങ്കെടുത്തിരുന്നു .ഇത് രോഗബാധ പടരാൻ കാരണമായി ചൂണ്ടികാട്ടപ്പെടുന്നുണ്ട് .ഹൗസിങ് സഹകരണ സംഘം അടച്ചു .ജീവനക്കാരുടെ കോവിഡ് പരിശോധന നടത്തുകയും ഹാജർ നില 50 ശതമാനമായും ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നിർദേശിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com