സ്‌കൂളുകള്‍ തുറക്കുമോ ? തീരുമാനം ഇന്ന്

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
സ്‌കൂളുകള്‍ തുറക്കുമോ ? തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും, ഈ ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും ഇന്ന് തീരുമാനമുണ്ടായേക്കും.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ആലോചനയുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com