വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്
വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; ആറരലക്ഷം ഡോസ് വാക്‌സിൻ എത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ആറരലക്ഷം ഡോസ് വാക്‌സീൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി 5.5 ലക്ഷം ഡോസ് കൊവിഷീൽഡും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണെത്തിയത്.

തിരുവനന്തപുരത്ത് മൂന്നര ലക്ഷവും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നര ലക്ഷം വാക്‌സിനുമാണ് എത്തിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ വാക്‌സീനുകൾ റീജിയണൽ സെന്റെറുകളിൽ നിന്ന് സമീപത്തെ ജില്ലകളിലേക്ക് വിതരണം ചെയ്യും.

ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് മാത്രമാകും വാക്സീൻ. സ്പോട്ട് രജിസ്‌ട്രേഷൻ പൂർണ്ണമായും നിർത്തി. കോവിഷീൽഡ്, കോവാക്സീൻ കിട്ടുന്ന കേന്ദ്രങ്ങളെ കുറിച്ച് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിപ്പ് നൽകും . രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവരും രജിസ്റ്റര് ചെയ്തു വേണം വരാൻ.

അതേസമയം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് ഏകീകരിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരക്ക് ന്യായം ആകണം. സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ച വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com