
ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി.
നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുളള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതായ അറിയിപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്നത്.