പൊലീസിന്റെ നിയന്ത്രണം ഫലം കണ്ടില്ല;  രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കൂടി
Top News

പൊലീസിന്റെ നിയന്ത്രണം ഫലം കണ്ടില്ല; രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കൂടി

പൊലീസിന് നിയന്ത്രണം കൈമാറുമ്പോള്‍ രോഗികളുടെ എണ്ണം 11484 ആയിരുന്നു. ഇപ്പോള്‍ 15890 ആയി.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന് മുഖ്യമന്ത്രി പൊലീസിന് നല്‍കിയ രണ്ടാഴ്ച കാലാവധി അവസാനിക്കുമ്പോള്‍, രണ്ടാഴ്ച കൊണ്ട് രോഗവ്യാപനം കുത്തനെ കൂടി. രണ്ടാഴ്ചകൊണ്ട് 4,400 രോഗികളാണ് കൂടിയത്. പ്രതിരോധ നടപടികള്‍ പൊലീസിനെ ഏല്‍പ്പിച്ച് ചീഫ് സെക്രട്ടറി സര്‍ക്കാര്‍ ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പൊലീസിന് നിയന്ത്രണം കൈമാറുമ്പോള്‍ രോഗികളുടെ എണ്ണം 11484 ആയിരുന്നു. ഇപ്പോള്‍ 15890 ആയി. അതായത് ചികിത്സയില്‍ 4406 രോഗികള്‍ വര്‍ധിച്ചു. മൂന്നാം തീയതി മുതല്‍ രണ്ടാഴ്ച കൊണ്ട് 19265 പേര്‍ക്ക് രോഗം ബാധിച്ചു. തലസ്ഥാനത്ത് നിന്ന് വൈറസ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു. മലപ്പുറം ജില്ലയെ ആശങ്കയിലാക്കിയ വൈറസ് എറണാകുളത്തെയും തൃശൂരിനെയും ആശങ്കയിലാക്കി.

പ്രതിരോധിക്കാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്കും രോഗബാധ പിടിപെട്ടു. രണ്ടാഴ്ച കൊണ്ട് 114 പേര്‍ രോഗികളായി. ആറ് മാസം കൊണ്ട് 134 പൊലീസുകാര്‍ക്ക് മാത്രമായിരുന്നു രോഗബാധ. കോവിഡ് പിടിച്ചുകെട്ടാനുറച്ച് പ്രതിരോധ നടപടികള്‍ കടുപ്പിക്കാനാണ് ആദ്യന്തര വകുപ്പിന്റെ തീരുമാനം.

Anweshanam
www.anweshanam.com