പ്ലസ് ടു പരീക്ഷാഫലം ഇന്ന്
Top News

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

By News Desk

Published on :

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പ്ലസ്ടു പരീക്ഷ എഴുതിയത്.

കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു ഇക്കുറി പരീക്ഷ നടന്നത്. മൂല്യ നിര്‍ണയവും രണ്ട് ഘട്ടങ്ങളിലായി നടന്നു. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 3020 അധ്യാപകര്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ക്രമീകരിച്ചായിരുന്നു മൂല്യനിര്‍ണയം നടത്തിയത്. ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.

ഫലമറിയാന്‍.....

www.keralaresults.nic.in,​ www.dhsekerala.gov.in. www.prd.kerala.gov.in,​ www.results.kite.kerala.gov.in,​ www.kerala.gov.in.

സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

Anweshanam
www.anweshanam.com