കരിപ്പൂർ: മരണപ്പെട്ട സഹപൈലറ്റിൻ്റെ ഭാര്യക്ക്
ജോലി അഭ്യർത്ഥിച്ച് പിതാവ്
Top News

കരിപ്പൂർ: മരണപ്പെട്ട സഹപൈലറ്റിൻ്റെ ഭാര്യക്ക് ജോലി അഭ്യർത്ഥിച്ച് പിതാവ്

അഖിലേഷിൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെ സ്വദേശത്തെത്തിച്ചു.

News Desk

News Desk

ന്യൂ ഡല്‍ഹി: കരിപ്പൂർ വിമാനപകടത്തിൽ മരണപ്പെട്ട സഹപൈലറ്റിൻ്റെ ഭാര്യക്ക് ആശ്രിത ജോലി നൽകാൻ സർക്കാർ സന്മനസ് പ്രകടിപ്പിക്കണമെന്ന് അഖിലേഷ് കുമാറിൻ്റെ പിതാവ്. മരണപ്പെട്ട അഖിലേഷിന് ഭാര്യയും കുഞ്ഞുമുണ്ട്. അവർക്ക് തുടർന്ന് ജീവിക്കാൻ ജോലി ആവശ്യമാണെന്ന് പിതാവ് മാധ്യങ്ങളോട് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

അഖിലേഷിൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെ സ്വദേശമായ യുപിയിലെ മഥുരയിലെത്തിച്ചു. രണ്ടു മിനിറ്റ് മൗനമാചരിച്ച് എയറിന്ത്യാ ജീവനക്കാർ വിടപറഞ്ഞ സഹപ്രവർത്തകന് അന്ത്യാജ്ഞലിയർപ്പിച്ചു.

ആഗസ്ത് ഏഴിനുണ്ടായ കരിപ്പൂർ വിമാനപകടത്തിൽ 18 പേർ മരണപ്പെട്ടിരുന്നു. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രികളിൽ ചികത്സയിലാണ്.

Anweshanam
www.anweshanam.com