കെ സുധാകരനെ തള്ളി പറഞ്ഞിട്ടില്ല:രമേശ് ചെന്നിത്തല

സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആരെയും താഴ്ത്തികെട്ടുന്ന ആളല്ല അദ്ദേഹമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .
കെ സുധാകരനെ തള്ളി പറഞ്ഞിട്ടില്ല:രമേശ് ചെന്നിത്തല

തിരുവനന്തപുരം :കെ സുധാകരനെ തള്ളി പറഞ്ഞിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മുഖ്യമന്ത്രിയുടെ ധൂർത്തിനെ പറ്റിയാണ് പരാമർശിച്ചത് .ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആരെയും താഴ്ത്തികെട്ടുന്ന ആളല്ല അദ്ദേഹമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .സർക്കാർ ബന്ധു നിയമനം നടത്തുകയാണ് .ഇത് അനുവദിക്കാൻ പറ്റില്ല .പാർട്ടിക്കാർക്കെല്ലാം ജോലി നൽകി സ്ഥിരപ്പെടുത്തുന്നത് നല്ല പ്രവണത അല്ലെന്നും അദ്ദേഹം ആരോപിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com