പ്രണബ് മുഖർജിക്കും സി എഫ് തോമസിനും നിയമസഭയുടെ ആദരം

ഇരുനേതാക്കളുടെയും നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുള്ള പ്രമേയം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അവതരിപ്പിച്ചു.
പ്രണബ് മുഖർജിക്കും സി എഫ് തോമസിനും നിയമസഭയുടെ ആദരം

തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്കും ചങ്ങനാശേരി എംഎൽഎ സി എഫ് തോമസിനും നിയമസഭയുടെ ആദരം. ഇരുനേതാക്കളുടെയും നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുള്ള പ്രമേയം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അവതരിപ്പിച്ചു.

തന്‍റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും നാടിന്‍റെ പൊതുവായ വികസനത്തിന് വേണ്ടി ഒന്നിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു സി എഫ് തോമസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. പൊതുജീവിതത്തിൽ ധാർമിക മ്യൂലങ്ങൾക്ക് അദ്ദേഹം വലിയ വില കൽപ്പിച്ചു. സിഎഫ് തോമസിന്‍റെ നിര്യാണം കേരള ജനതക്കും നിയമസഭക്കും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തിന് മതനിരപേക്ഷവും ജനാധിപത്യപരവുമായ ഉള്ളടക്കം നൽകിയ വ്യക്തിയാണ് പ്രണബ് മുഖർജിയെന്ന് മുഖ്യമന്ത്രി ഓർമിച്ചു. മുഖർജി ഭരണഘടനാ മൂല്യങ്ങളുെട പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള അസാമാന്യമായ വൈഭവവും സംഘടനാപാടവുമുള്ള നേതാവാ‍യിരുന്നു പ്രണബ് മുഖർജിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com