സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം

ഇപ്പോൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് മന്ത്രി സഭ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ  ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടെന്ന് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ നയം ഇപ്പോൾ നടപ്പാക്കില്ലെന്ന് കേരള സർക്കാർ അറിയിച്ചു.

ഇപ്പോൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയാൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന് മന്ത്രി സഭ യോഗം തീരുമാനിച്ചു.

നിലവിലുള്ള രാത്രികാല കർഫൂ,വാരാന്ത്യ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ച് ശേഷം ലോക്ക് ഡൗൺ ഏർപെടുത്തുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com