സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന്

7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ - ബ്ലോക്ക് - ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്.

7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമാണ്. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അന്‍പതോളം പഞ്ചായത്തുകളില്‍ നിര്‍ണ്ണായകമാവുക സ്വതന്ത്രരും ചെറു പാര്‍ട്ടികളുമാണ്.

കക്ഷിനില തുല്യമായ പഞ്ചായത്തുകളില്‍ നറുക്കെടുപ്പ് വേണ്ടിവരും. എല്‍ഡിഎഫിനും യുഡിഎഫിനും എട്ടുപേര്‍ വീതമുള്ള വയനാട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഐ തര്‍ക്കം നിലനില്‍ക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ് പദം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം മുസ്‌ലിംലീഗ് തള്ളി.

ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കാസര്‍കോട് ജില്ലാപഞ്ചായത്ത് ഇടതുമുന്നണി നേടിയേക്കും. കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ എസ്ഡിപിഐ വിട്ടുനിന്നാല്‍ മാത്രമേ ഇടതുമുന്നണിക്ക് അധികാരത്തില്‍ എത്താനാകൂ

Related Stories

Anweshanam അന്വേഷണം
www.anweshanam.com