മൊ​റട്ടോ​റി​യം നീ​ട്ട​​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ധ​ന​മ​ന്ത്രിക്ക്​ കേ​ര​ളം ക​ത്ത​യ​ച്ചു

മൊ​റട്ടോ​റി​യം നീ​ട്ട​​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ധ​ന​മ​ന്ത്രിക്ക്​ കേ​ര​ളം ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ങ്ക്​ വാ​യ്​​പ​ക​ളു​ടെ മൊ​റട്ടോ​റി​യം നീ​ട്ട​​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്​ കേ​ര​ളം ക​ത്ത​യ​ച്ചു. ഡി​സം​ബ​ര്‍ 31 വ​രെ മൊ​റട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍ റി​സ​ര്‍​വ്​ ബാ​ങ്കി​നോ​ട്​ നി​ര്‍​ദേശി​ക്ക​ണ​മെ​ന്നാ​ണ്​ ക​ത്തി​ലു​ള്ള​ത്. വാ​യ്പ​ക​ള്‍ക്കു​ള്ള മൊ​റ​ട്ടോ​റി​യം സെ​പ്​​റ്റം​ബ​ര്‍ 31ന്​ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെയാ​ണ്​ സ​ര്‍​ക്കാ​ര്‍ നീ​ക്കം. വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് ആ​വ​ശ്യ​മു​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

സൂ​ക്ഷ്​​മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും ക​ടു​ത്ത പ​ണ​ഞെ​രു​ക്കം അ​നു​ഭ​വി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ മൊ​റ​േ​ട്ടാ​റി​യം തു​ട​രേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മൊ​റട്ടോ​റി​യം കാ​ല​ത്തെ ഭീ​മ​മാ​യ പ​ലി​ശ​യും ഇ​ത്ത​ര​ക്കാ​ര്‍​ക്ക്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ലി​ശ​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്​​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

Related Stories

Anweshanam
www.anweshanam.com