കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി തള്ളിക്കളയാനായി ഇന്ന് നിയമസഭ ചേരും

കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി തള്ളിക്കളയാനായി ഇന്ന് നിയമസഭ ചേരും

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതി തള്ളിക്കളയാനായി സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ ഒന്‍പത് മുതലാണ് സമ്മേളനം. നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.

കക്ഷിനേതാക്കള്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം. യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ.രാജഗോപാല്‍ എതിര്‍ക്കും. സമ്മേളനത്തിന് അനുമതി നൽകാതെ ഗവർണറും ആദ്യം പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് ഇന്നത്തേത്. എന്നാല്‍ കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കത്തില്‍ സ്പീക്കറുടെ അന്തിമതീരുമാനം വരാത്ത സാഹചര്യത്തില്‍ മാണി വിഭാഗം എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍റേയും പ്രൊഫ. ജയരാജിന്‍റെയും ഇരിപ്പിടം പ്രതിപക്ഷ നിരയില്‍ തന്നെയായിരിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com