ബജറ്റ് സമ്മേളനത്തിന് തുടക്കം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സ്പീക്കര്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി.
ബജറ്റ് സമ്മേളനത്തിന് തുടക്കം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സ്പീക്കര്‍ക്കെതിരേയും സര്‍ക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അഴിമതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണ് ഇതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രംഗത്തിന് മുമ്ബ് സംസാരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബഹളം വച്ച പ്രതിപക്ഷ എം എല്‍ എമാരോട് തന്റെ ഭരണഘടന കര്‍ത്തവ്യം ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരി സാധാരണ ജനജീവിതത്തെയും സാമ്പത്തിക നിലയെയും ബാധിച്ചെന്ന് ഗവര്‍ണര്‍. കോവിഡ് കാലത്ത് ആദ്യമായി ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. സൗജന്യ ഭക്ഷ്യകിറ്റും സൗജന്യ ചികിത്സയും അടക്കം സംസ്ഥാനം നല്‍കിയെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. നൂറുദിന കര്‍മ്മപരിപാടി പ്രകാരം സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്. മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന സര്‍ക്കാരാണിത്. കേന്ദ്ര ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ സര്‍ക്കാരിനായി. ഫെഡറലിസം സംരക്ഷിക്കുന്നതില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കൂടാതെ പ്രവാസി പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്നും സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ കൂട്ടിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com