കെഎസ്ആര്‍ടിസിയില്‍ 23 ന് പണിമുടക്കിന് ആഹ്വാനം

കെഎസ്ആര്‍ടിസിയില്‍ 23 ന് പണിമുടക്കിന്  ആഹ്വാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 23 ന് പണിമുടക്കിന് ആഹ്വാനം ചെയ്തു യു ഡി എഫ് അനുകൂല സംഘടന . സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് മറികടക്കാൻ ഒത്തുതീർപ്പ് നിർദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു.

സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതിൽ യൂണിയനുകൾക്ക് എതിർപ്പുണ്ടെങ്കിൽ അത് പൂർണമായും  സർക്കാർ ഉടമസ്ഥതയിൽ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് നിർദേശം നൽകിയത് .‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ  എന്നിവർക്കൊപ്പം  യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ധനമന്ത്രി നിർദേശം മുന്നോട്ട് വെച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com