കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം ; ഉത്തരവിന് സ്‌റ്റേ നൽകി സുപ്രീം കോടതി

സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം ; ഉത്തരവിന് സ്‌റ്റേ നൽകി സുപ്രീം കോടതി

കൊച്ചി :കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവിന് സ്‌റ്റേ നൽകി സുപ്രീം കോടതി . ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്.

കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com