
കൊച്ചി :കാലടി സംസ്കൃത സർവകലാശാലയിൽ നിയമത്തിനായി പാർട്ടിയുടെ ശുപാർശ. പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി പറവൂർ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നൽകി. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി നിയമനത്തിന് സഹായിക്കാനാണ് ശുപാർശ കത്ത് നൽകിയത് .
പാർട്ടി സഹയാത്രികയായതുകൊണ്ട് പരമാവധി സഹായം ചെയ്തു നൽകണമെന്ന് കത്തിൽ പറയുന്നുണ്ട്. സംഗീത തിരുവൾ എന്ന ഉദ്യോഗാർത്ഥിക്ക് വേണ്ടിയാണ് ശുപാർശ. സംഗീത തിരുവളിന് ധീവര സമുദായ സംവരണത്തിൽ ജോലി ലഭിച്ചിരുന്നു.
മുൻ എംപി എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി മുസ്ലിം സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാർശ കത്ത് പുറത്തുവന്നത്.