നിയമന വിവാദത്തിൽ പ്രതികരണവുമായി എം. ബി രാജേഷ്

ഇന്റർവ്യൂവിന് മുൻപ് തന്നെ ഭാര്യയെ അയോ​ഗ്യയാക്കാൻ നീക്കം നടന്നു. ഇന്റർവ്യൂവിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തി.
നിയമന വിവാദത്തിൽ പ്രതികരണവുമായി  എം. ബി രാജേഷ്

തിരുവനന്തപുരം :ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം നൽകിയ വിവാദത്തിൽ പ്രതികരണവുമായി എം. ബി രാജേഷ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവത്കരിച്ചെന്ന് പറഞ്ഞ എം. ബി രാജേഷ് മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കൂട്ടി ചേർത്തു . ചിലർ വിളിച്ച് നിയമനത്തിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്നും എം. ബി രാജേഷ് പറഞ്ഞു.

ഇന്റർവ്യൂവിന് മുൻപ് തന്നെ ഭാര്യയെ അയോ​ഗ്യയാക്കാൻ നീക്കം നടന്നു. ഇന്റർവ്യൂവിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലർ ഭീഷണിപ്പെടുത്തി. ആദ്യം നിനിതയുടെ പിഎച്ച്ഡിക്കെതിരെയായിരുന്നു പരാതി. എന്നാൽ അത് തള്ളിപ്പോയി. നിയമനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവർ തങ്ങൾ മാധ്യമളെ സമീപിക്കുമെന്ന് അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com