ഐഎസ് സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്
Top News

ഐഎസ് സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്

ഭീകരര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു

News Desk

News Desk

ന്യൂഡൽഹി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഐഎസ് സജീവമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇതുസംബന്ധിച്ച വിവരം ആഭ്യന്തരസഹമന്ത്രി രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചു.

സൈബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിച്ച്‌ വരികയാണ്. ഭീകരര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. ഐഎസ് പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ പതിനേഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Anweshanam
www.anweshanam.com