
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികില്‍സയിൽ കഴിയുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 62 ശതമാനവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.
കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ് ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. സംസ്ഥാനത്ത് 65,381 പേരാണ് ചികില്‍സയിലിരിക്കുന്നത്. ഇത് ആകെ 8.60 വരും. അതേസമയം, മരണ നിരക്ക് കുറവാണ്. 0.40 ശതമാനം മാത്രമേയുള്ളൂ. 3072 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 91 ശതമാനമാണ്.
മഹാരാഷ്ട്രയില്‍ 2.80 ശതമാനം പേരാണ് ചികില്‍സയിലുള്ളത്. 54,045 രോഗികള്‍. മരണ നിരക്ക് 2.56 ശതമാനമാണ്. 49,521 പേര് മരിച്ചു. രോഗമുക്തി നിരക്ക് 94.64 ശതമാനമാണ്. 18,28,546 പേര് രോഗമുക്തരായി.
ഉത്തർപ്രദേശിൽ ചികില്‍സയിലുള്ളത് 2.43 ശതമാനം പേരാണ്. 14,260 പേർ ചികിത്സയിലുണ്ട്. 1.43 ശതമാനമാണ് മരണ നിരക്ക്. 8364 പേര് മരിച്ചു. രോഗമുക്തി നിരക്ക് 96.14 ശതമാനമാണ്. 563278 പേരാണ് രോഗമുക്തി നേടിയത്.
പശ്ചിമബംഗാളില്‍ 2.17 ശതമാനമാണ് ചികില്‍സയില്‍ കഴിയുന്നത്. 11,985 പേര്. മരണ നിരക്ക് 1.76 ശതമാനവും. 9712 പേരാണ് മരിച്ചത്. രോഗമുക്തി നിരക്കാകട്ടെ 96.07 ശതമാനവും. 530366 പേരാണ് രോഗമുക്തി നേടിയത്.
ഛത്തീസ്ഗഢില്‍ 4.09 ശതമാനം പേരാണ് നിലവിൽ ചികില്‍സയിലുള്ളത്. 11,435 പേര്. മരണ നിരക്ക് 1.21 ശതമാനം. 3371 പേരാണ് ഛത്തീസ് ഗഢില്‍ മരിച്ചത്. രോഗമുക്തി നിരക്ക് 94.70 ശതമാനവും. 2,64,769 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.