കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകളിലും നാളെ ഡ്രൈറണ്‍

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക.
കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി; എല്ലാ ജില്ലകളിലും നാളെ ഡ്രൈറണ്‍

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാംഘട്ട കൊവിഡ് വാക്സീന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടാകും. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com