ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ്

1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്ര   മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം :ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കെ മേളയ്ക്കായി രജിസ്റ്റര്‍ ചെയ്ത 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ടാഗോര്‍ തിയറ്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധിതരെ കണ്ടെത്തിയത്.ഇതോടുകൂടി മേള കൊവിഡ് വ്യാപനത്തിന് തിരി കൊളുത്തുമോ എന്നതാണ് പലരും ഉറ്റു നോക്കുന്നത് .

1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡെലിഗേറ്റുകള്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും. ഇതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകള്‍ സ്വന്തം നിലയില്‍ കൊവിഡ് പരിശോധന നടത്തേണ്ടി വരും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com